ഏപ്രിൽ 22, 2012

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍







വളരെ നിശബ്‌ദമായാണ് പ്രമേഹം ആക്രമണം തുടങ്ങുന്നത്. സാവധാനത്തിലെത്തുന്ന രോഗം തുടക്കത്തില്‍ ഒരു ലക്ഷണവും പ്രകടിപ്പിക്കില്ല. അഥവാ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിയാറുമില്ല. വര്‍ഷങ്ങള്‍ക്കുശേഷം വേറെ ഏതെങ്കിലുമൊരു രോഗത്തിന് ചികില്‍സ തേടിയെത്തുമ്പോഴായിരിക്കും പ്രമേഹമുണ്ടെന്ന് കണ്ടെത്തുന്നത്.


അപ്പോഴേക്കും ശരീരത്തിലെ വിവിധ അവയവങ്ങളെ പ്രമേഹം കാര്‍ന്നു തിന്നാല്‍ തുടങ്ങിയിരിക്കും. ഇത് തീര്‍ച്ചയായും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കെത്തിക്കുന്നു. പ്രായഭേദവും ആരോഗ്യവും പരിഗണിക്കുമ്പോള്‍ പ്രമേഹലക്ഷണങ്ങളില്‍ വ്യത്യസ്‌തതകളുണ്ട്. എല്ലാത്തരം പ്രമേഹരോഗങ്ങള്‍ക്കും പൊതുവെ ചില ലക്ഷണങ്ങളുണ്ടെങ്കിലും ചിലയിനം പ്രമേഹങ്ങള്‍ക്ക് പ്രത്യേക ലക്ഷണങ്ങളുള്ളതായി കാണാം.


പ്രമേഹരോഗത്തിന്റെ പൊതുലക്ഷണങ്ങള്‍

അമിതവിശപ്പും ദാഹവും: പ്രമേഹരോഗികളില്‍ ഏറ്റവും കൂടുതല്‍ കാണുന്നതും ഏറ്റവും ആദ്യം തിരിച്ചറിയുന്നതും ഈ ലക്ഷണമാണ്.


അമിതമായ മൂത്രമൊഴിക്കല്‍ : ഓരോ മണിക്കൂറിലും മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസ്ഥയുണ്ടാകുന്നു. യാത്രയിലും മറ്റു സന്ദര്‍ഭ ങ്ങളിലും ഇതുമൂലം രോഗി വല്ലാതെ പ്രയാസപ്പെടാറുണ്ട്.


ശരീരഭാരം കുറയ്യുകയോ കൂടുകയോ ചെയ്യുക: കഴിക്കുന്ന ആഹാരത്തിന് ആനുപാതികമായിട്ടല്ല ഇതു സംഭവിക്കുക. ചിലരില്‍ കുടവയറും ലക്ഷണമാവാറുണ്ട്.


അമിതക്ഷീണം: പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രോഗിക്ക് അസാധാരണമായ ക്ഷീണംഅനുഭവപ്പെടുന്നു.


മനംപുരട്ടലും ഛര്‍ദ്ദിയും


കാഴ്‌ച മങ്ങല്‍


ഫംഗസ് ബാധ


വായ് വരണ്ടുണങ്ങല്‍


മുറിവുണങ്ങാന്‍ താമസം: ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ കാണുന്നത് രോഗിയുടെ പാദങ്ങളിലാണ്. വ്രണങ്ങള്‍ ഉണങ്ങാതെ പൊട്ടിയൊലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് പാദസംരക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം കല്‍‌പിക്കുന്നത്. ചിലരുടെ പാദങ്ങളുടെ അടിഭാഗത്തുള്ള തൊലി പൊളിഞ്ഞുപോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.


ത്വക് ചുക്കിച്ചുളിയല്‍


അസ്വാസ്ഥ്യം: ചുറ്റുപാടുമുള്ള സര്‍വ്വതും രോഗിയില്‍ അസ്വസ്ഥതയുണ്ടാക്കുന്നു


കൈകാല്‍ മരവിപ്പ്


നിരന്തരമായുണ്ടാവുന്ന അണുബാധ



ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു


ഭാരക്കുറവ്


തളര്‍ച്ചയും ക്ഷീണവും


അസ്വസ്തതയും ഉന്മേഷക്കുറവും


മനംപുരട്ടലും ഛര്‍ദ്ദിയും


മൂത്രത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു


തുടരെത്തുടരെ മൂത്രമൊഴിക്കാന്‍ തോന്നുക


അമിതവിശപ്പ്