ഏപ്രിൽ 18, 2012

വിഷാദമെന്തിനു വെറുതെ

-എല്‍ ആര്‍ മധുജന്‍


Posted on: 17-Apr-2012 01:40 PM





എനിക്ക് വയ്യ, ഞാനില്ല എങ്ങോട്ടും, എന്നെ വെറുതെവിടൂ... പ്ലീസ്. ഇങ്ങനെ ഒഴിഞ്ഞുമാറാനുള്ള പ്രവണത ജീവിതത്തില്‍ ആവര്‍ത്തിക്കുന്നുണ്ടോ? ഒന്നിനോടും ഒരു താല്‍പ്പര്യവുമില്ല എന്ന തോന്നല്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടോ? എങ്കില്‍ മനസ്സില്‍ വിഷാദത്തിന്റെ വിത്തുകള്‍ മുളച്ചുതുടങ്ങി എന്ന് കരുതാം. സമൂഹത്തില്‍നിന്ന്, കുടുംബത്തില്‍നിന്ന്, സുഹൃത്തുക്കളില്‍നിന്ന് ഒടുവില്‍ അവനവനില്‍നിന്നുതന്നെയുള്ള ഒഴിഞ്ഞുമാറല്‍. ഒരു ഒളിച്ചോട്ടം. മാന്ദ്യം എന്ന് മലയാളത്തില്‍ വിവക്ഷിക്കാവുന്ന ങശഹറ റലുൃലശൈീി വ്യാപകമാവുന്നു. വയ്യ എന്ന് ദിവസം ഒരു തവണയെങ്കിലും ഉപയോഗിക്കാത്തവരായി ആരുണ്ടാകും. നിങ്ങളുടെ മനസ്സില്‍ വിഷാദം ഉണ്ടെങ്കില്‍ അതിനെ അവസാനിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിക്കാനുള്ള സമയമായി. ഓ, എന്തുലോകം. ആകെ വിരസം. പണ്ടൊക്കെ എന്തായിരുന്നു. ഇന്നെവിടെയാ നന്മ. എല്ലാവരും മോശക്കാരല്ലേ? എന്നൊക്കെ മുറവിളി കൂട്ടുന്നവരുണ്ട്.


ഒരു തരത്തില്‍ ഈ നെഗറ്റീവിസം ഡിപ്രഷന്‍തന്നെയാണ്. അത്തരക്കാര്‍ ഏത് കാര്യത്തിനും നെഗറ്റീവായേ മറുപടി നല്‍കൂ. പഴയതായിരുന്നു നല്ലതെന്നും പുതിയ തലമുറ അധഃപതിച്ചതാണെന്നുമുള്ള ചിന്തകളുടെ അടിസ്ഥാനവും വിഷാദംതന്നെ. ജീവിതത്തെ അങ്ങേയറ്റം പോസിറ്റീവായി സ്വാഗതം ചെയ്യാനും അതിലേറെ ആനന്ദത്തോടെ സമീപിക്കാനുമുള്ള ശക്തമായ ശ്രമങ്ങളിലൂടെ നെഗറ്റീവിസത്തെ അതിജീവിക്കാനാവും. പിരിമുറുക്കം, ടെന്‍ഷന്‍, അസ്വസ്ഥത, ആത്മഹത്യാപ്രവണത, കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍പോലുമാകാത്ത അവസ്ഥ, എണീറ്റിരുന്നാലും കണ്ണുകള്‍ അടഞ്ഞുതൂങ്ങിപ്പോവുക, ചായയോ മറ്റോ കുടിക്കാനെടുത്തുവച്ചാല്‍ അത് തണുത്തുപോകുംവരെ കഴിക്കാന്‍ തോന്നാതിരിക്കല്‍ തുടങ്ങി നിരവധി ലക്ഷണങ്ങള്‍ വിഷാദത്തിനുണ്ട്. വിഷാദരോഗം കഠിനമാകുമ്പോള്‍ ആത്മഹത്യാപ്രവണത ഉണ്ടാകാം. ആശയങ്ങളുടെയും ആഗ്രഹങ്ങളുടെയും ചില്ലുജാലകങ്ങള്‍ അയാള്‍ക്കുമുന്നില്‍ അടയ്ക്കപ്പെടുന്നു. വിഷാദം ഉണ്ടാകുന്നതിനു നിരവധി കാരണങ്ങളുണ്ട്. സിറോടോണിന്‍ പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ വരുന്ന വ്യതിയാനം, ഹോര്‍മോണുകളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും സ്ട്രെസ്, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളുമെല്ലാം വിഷാദത്തിന് കാരണമാണ്. വിഷാദം രോഗമായി ബാധിച്ചവര്‍ക്ക് സൈക്കോ തെറാപ്പിയോ ഔഷധചികിത്സയോ അനിവാര്യമാണ്. മാന്ദ്യത്തെ ഇല്ലാതാക്കാനുള്ള പ്രഥമവും പ്രധാനവുമായ വഴി പ്രചോദനം അഥവാ ാീശേ്മശേീി ആണ്.

കോളേജ്തലത്തിലും ഓഫീസുകളിലും സമസ്ത മേഖലകളിലും മോട്ടിവേഷന്‍ ക്ലാസുകളും കൗണ്‍സലിങ്ങുകളും സംഘടിപ്പിക്കേണ്ടതുണ്ട്. ക്ലബ്ബുകളും റസിഡന്റ്സ് അസോസിയേഷനുകളും ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍മോത്സുകമാകണം. പുരുഷന്മാരിലെ മാന്ദ്യം വൈകുന്നേരങ്ങളിലെ മദ്യപാനത്തിനും സ്ത്രീകളിലെ മാന്ദ്യം ടെലിവിഷന്‍ ചാനലുകളിലുമാണ് അവസാനിക്കുന്നത്. ആകാശമാണ് അതിരെന്നവിധം പറന്നുയരാന്‍ തക്കവിധം ചെറുപ്പത്തെ നാം സജീവമാക്കണം. അവധിക്കാലത്ത് അധ്യാപകര്‍ക്ക് ശക്തമായ മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കണം. കുടുംബശ്രീകളിലും അയല്‍ക്കൂട്ടങ്ങളിലും ഗ്രാമസഭകളിലും തൊഴിലുറപ്പുപദ്ധതി അംഗങ്ങള്‍ക്കിടയിലുമെല്ലാം പ്രചോദനത്തിന്റെ കാറ്റുവീശേണ്ടതുണ്ട്. മതത്തിനപ്പുറം ആളുകളെ കോര്‍ത്തിണക്കി മോട്ടിവേറ്റുചെയ്യാന്‍ കഴിയുന്ന ഗുരുക്കന്മാര്‍ നമുക്കിടയില്‍ കുറവാണ്. അതുകൊണ്ടുതന്നെ മിടുക്കരായ ട്രെയിനേഴ്സിനേയും വാര്‍ത്തെടുക്കണം. കുട്ടികളെ താരതമ്യപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങള്‍പോലും അംഗീകരിക്കാനുള്ള മനസ്സ് കാണിക്കണം. വീടിനുള്ളില്‍ മുതിര്‍ന്നവരുടെ വര്‍ത്തമാനങ്ങള്‍ നിരാശാജനകമാകരുത്.