ഏപ്രിൽ 22, 2012


ചെങ്കണ്ണ്.
സാധാരണയായി വേനല്‍ക്കാലത്ത് കേരളത്തില്‍ പടര്‍ന്നുപിടിയ്ക്കുന്ന രോഗമാണ് ചെങ്കണ്ണ്.കണ്ണിനുള്ളിലെ നേര്‍ത്തപടലത്തെ ബാധിക്കുന്ന നീര്‍വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്നറിയപ്പെടുന്ന രോഗം.വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം.കണ്ണ് ചുവന്നിരിക്കുക,രാവിലെ എഴുന്നേല്ക്കുമ്പോള്‍ കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക,എന്നിവയാണ് ചെങ്കണ്ണിന്‍റെ ലക്ഷണങ്ങള്‍.രോഗി ഉപയോഗിച്ച തോര്‍ത്ത്, കര്‍ച്ചീഫ്, സോപ്പ് എന്നിവയില്‍ കൂടിയും രോഗിയുടെ കണ്ണുനീരിന്റെ അംശം മറ്റൊരാളുടെ കണ്ണുകളില്‍ എത്തിയാലും ചെങ്കണ്ണ് പകരും.