ഈ കാലഘട്ടത്തില്‍ ക്യാന്‍സറിനൊപ്പം തന്നെ ആളുകള്‍ ഏറെ പേടിക്കുന്ന രോഗാവസ്ഥയിലൊന്നാണ് ഓര്‍മ മങ്ങല്‍. അള്‍ഷിമേഴ്‌സ് അടക്കമുള്ള ഇത്തരത്തിലുള്ള രോഗാവസ്ഥകള്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ.് പ്രായമാകും തോറും ഓര്‍മ നഷ്ടപ്പെടാതിരിക്കാന്‍ അല്ലെങ്കില്‍ ആ അസുഖമുണ്ടാകുന്നത് ഒരു പരിധിവരെ തടയാന്‍ ചില ട്രിക്കുകള്‍ ഉപയോഗിച്ചാല്‍ കഴിയും
1. കാല്‍ പരിശോധിക്കാം
കാല്‍പ്പാദത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍ കുറവാണോയെന്ന് പരിശോധിക്കാം. അങ്ങനെയുണ്ടെന്ന് കണ്ടാല്‍ തലച്ചോറിന് പ്രശ്‌നമുണ്ടെന്ന് മനസിലാക്കാം. സ്‌ട്രോക്ക്, ഡിമെന്‍ഷ്യ എന്നിവ ഉണ്ടാകാനും സാധ്യത. ശരീരത്തില്‍ എല്ലായിടത്തും ബ്ലഡ് വെസലിന്റെ ആരോഗ്യം ഒരുപോലെയായിക്കുമെന്നാണ് തിയറി.
2. ആന്റി ഓക്‌സിഡന്റ് ഭക്ഷണം ശീലമാക്കാം
ഓര്‍മക്കുറവുണ്ടാകാതിരിക്കാന്‍ ആന്റി ഓക്‌സിഡന്റ് ഭക്ഷണം സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് റാസ്പ്‌ബെറീസ്, ബ്ലൂബറീസ് എന്നിവയിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്.
3. കൊഴുപ്പിനെ സൂക്ഷിക്കാം
നമ്മള്‍ അകത്താക്കുന്ന കൊഴുപ്പ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. തലച്ചോറിലെ സെല്ലിനെ നിര്‍വികാരമക്കാന്ന സാച്ച്യുറേറ്റഡ് കൊഴുപ്പുകള്‍ കഴിക്കുന്നത് കുറയ്ക്കാം. വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കണം
4. തലച്ചോറ് വികസിപ്പിക്കാം
30 വയസ് ആകുമ്പോള്‍ മുതല്‍ തലച്ചോറ് ചുരുങ്ങാന്‍ തുടങ്ങും. പഠനത്തിലൂടെ തലച്ചോറിന്റെ ഈ ചുരുക്കല്‍ തടയാന്‍ കഴിയും. പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ച് തലച്ചോര്‍ വികസിപ്പിക്കാം. ബി12 വിറ്റാമിന്‍ പ്രായമാകും തോറും കുറയും. ഇതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ തന്നെ 40 വയസ് മുതല്‍ ബി12 വിറ്റാമിനുകള്‍ കഴിക്കുന്നത് നല്ലതായിരിക്കും
5. മെഡിറ്ററേനിയന്‍ ഡയറ്റ് ശീലമാക്കൂ
ഗ്രീക്ക്, ഇറ്റാലിയന്‍ ഭക്ഷണം തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നതാണ്. അതിനാല്‍ തന്നെ മെഡിറ്ററേനിയന്‍ ഡയറ്റ് ശീലമാക്കിയാല്‍ തലച്ചോറിന്റെ പ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. ഇലക്കറികളും, മത്സ്യം, ഒലീവ് ഓയില്‍ തുടങ്ങിയവ ശീലമാക്കുക. വിനാഗിരിയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായിക്കും
6. ഭാരവും പ്രശ്‌നക്കാരന്‍
അമിതവണ്ണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. തലച്ചോറില്‍ ടിഷ്യൂകള്‍ അമിതവണ്ണമുള്ളവരില്‍ കുറവായിരിക്കും. അള്‍ഷിമേഴ്‌സിന് പ്രധാന കാരണങ്ങളിലൊന്നാണിത്. അതുകൊണ്ട് തന്നെ മധ്യവയസ്‌കര്‍ തടികൂടുന്നത് നിയന്ത്രിക്കേണ്ടതാണ്. 60 വയസിന് ശേഷം തടി വളരെ പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് അള്‍ഷിമേഴ്‌സിന്റെ ലക്ഷണമായി കരുതണം.
7. ഉറക്കം
നന്നായി ഉറങ്ങണം.