ക്ഷമത കൂടിയ ബീജങ്ങള്‍ ഉണ്ടാകണമെങ്കില്‍ നന്നായി വെയിലു കൊണ്ടാല്‍ മതിയെന്ന് പഠനം. വിറ്റാമിന്‍ ഡിയാണ് ബീജ ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. സൂര്യപ്രകാശം ചര്‍മത്തിലേല്‍ക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടാന്‍ സഹായിക്കുമെന്നതാണ് ഇതിന് കാരണം.
ബീജത്തിന്റെ ശേഷി കുറയുന്നത് മൂലം ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലെത്തും മുമ്പ് തന്നെ നശിച്ച് പോവുകയും ഗര്‍ഭധാരണം നടക്കാതിരിക്കുകയും ചെയ്യും. പല ദമ്പതികള്‍ക്കും കുഞ്ഞുങ്ങളുണ്ടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണം ഇതാണ്. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലം അണ്ഡത്തിലേയ്‌ക്ക് എത്താന്‍ കൂടുതല്‍ ക്ഷമതയും വേഗവുമുള്ള ബീജങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍ . ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. 340 പുരുഷന്മാരിലാണ് ഇത് സംബന്ധമായ പരീക്ഷണം നടത്തിയത്. ശരീരത്തില്‍ വേണ്ടത്ര സൂര്യപ്രകാശമേല്‍ക്കാത്തവരില്‍ ക്ഷമത കുറഞ്ഞ ബീജങ്ങളാണുള്ളതെന്ന് കണ്ടെത്തി. അതേസമയം നിത്യേന ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കാല്‍ സാഹചര്യമുള്ള പുരുഷന്മാരുടെ ബീജങ്ങള്‍ക്ക് ക്ഷമതയും വേഗവും കൂടുതലാണെന്നാണ് കണ്ടെത്തിയത്.