ഏപ്രിൽ 18, 2012

യുവാക്കളില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണം വര്‍ധിക്കുന്നു






യുവാക്കളില്‍ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് വര്‍ധിക്കുന്നു. യുവതികളെ അപേക്ഷിച്ച് യുവാക്കളിലാണ് ഉയര്‍ന്ന നിരക്ക് കാണിക്കുന്നത്. ഫാബ്രിക്ക് മൗബ എന്ന ഫുട്ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണതോടെ ആരോഗ്യമുള്ള കായികതാരങ്ങളില്‍ പോലും ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി തെളിഞ്ഞു. മധ്യവയസ്കരിലും വൃദ്ധരിലുമുണ്ടാവുന്ന ഹൃദയസ്തഭനം കൊറോണറി ആര്‍ട്ടറി ഡിസീസ് മൂലമാണ്. എന്നാല്‍ യുവാക്കളില്‍ സംഭവിക്കുന്ന ഹൃദയാഘാതം പ്രധാനമായും പരമ്പര്യമായി ഹൃദയപേശികളിലും ഹൃദയമിടിപ്പിലും ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളെ തുടര്‍ന്നാണ്. ഹൃദ്രോഗമുള്ളവരുടെ കുടുബാംഗങ്ങള്‍ക്കും പരിശോധനക്ക് വിധേയരാവണമെന്ന് ഡേക്ടര്‍മാര്‍ പറയുന്നു.