ഏപ്രിൽ 22, 2012

ശരീര ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത







ശരീരത്തിന്റെ ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അധികം ചെലവില്ലാതെ ഭാരം കുറയ്‌ക്കാന്‍ ഒരു ചികിത്സ. നിങ്ങളുടെ അധികഭാരം കുറയ്‌ക്കാന്‍ ഒന്നുരണ്ടു ഗ്ലാസ് വെള്ളത്തിനു കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തം. ഭക്ഷണത്തിനു മുമ്പ് ഒന്നോ രണ്ടോ ഗ്‌ളാസ് വെള്ളം കുടിക്കുക വഴി വിശപ്പിന് നിയന്ത്രണമിടാന്‍ സാധിക്കും. അപ്പോള്‍ ഭക്ഷണം കുറച്ചു കഴിക്കാനേ നിങ്ങള്‍ക്കാവൂ. അതുവഴി ഭാരം കുറയ്‌ക്കാമെന്നുള്ളതാണ് പുതിയ കണ്ടുപിടുത്തം.


ദിവസവും മൂന്നു നേരം ഭക്ഷണത്തിനു മുമ്പ്‌ ഒന്നോ രണ്ടോ ഗ്ലാസ്‌ വെള്ളം കുടിച്ചവര്‍ക്ക്‌ 12 ആഴ്‌ചകൊണ്ടു ഭാരം അഞ്ചു പൗണ്ട്‌ വരെ കുറയ്‌ക്കാന്‍ സാധിച്ചെന്നു ഗവേഷകര്‍ കണ്ടെത്തി. സീറോ കാലറിയുള്ള വെള്ളം കൊണ്ട്‌ വയര്‍ നിറയുന്നതാണു കാരണം. ദിവസവും ഒമ്പതു കപ്പ്‌ ജലമെങ്കിലും സ്‌ത്രീകളുടെ ശരീരത്തിലെത്തണമെന്നാണു വിദഗ്‌ധര്‍ പറയുന്നത്. പുരുഷന്‍മാര്‍ 13 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം.