ഏപ്രിൽ 22, 2012

ചൂടു കരുതിയിരിക്കാം




കടുത്ത ചൂട് ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുമെന്നത വാസ്തവം നാം വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. പുറത്തു പോകുമ്പോഴും വെയില്‍ കൊള്ളാനിടയുള്ള സാഹചര്യങ്ങളിലും വേണ്ട മുന്‍കരുത ലുകള്‍ എടുക്കണം. ഭക്ഷണക്രമങ്ങളിലുള്ള തെറ്റായ രീതികള്‍ പോലും ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. അല്‍പ്പം ശ്രദ്ധ പുലര്‍ത്തിയാല്‍ വേനല്‍ക്കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താം.


ചര്‍മരോഗങ്ങള്‍, നിര്‍ജലീകരണം, വൈറല്‍ ഫീവര്‍ തുടങ്ങിയവയാണു വേനല്‍ക്കാലത്തു പൊതുവായി കണ്ടു വരുന്ന രോഗങ്ങള്‍. ചര്‍മത്തെയാണു വേനല്‍ക്കാലം ഏറ്റുമധികം ദോഷകരമാ യി ബാധിക്കുന്നത്. ചൂടുകുരുക്കള്‍ മുതല്‍ സൂര്യാഘാതം, സണ്‍ബേണ്‍, സണ്‍ റിയാക്ഷന്‍ എന്നിവയാണു ചര്‍മത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ ശരീരത്തില്‍ ചൂടുകുരുക്കള്‍ പൊങ്ങുന്നതു സാധാരണയാണ്.


എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നതു കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണു സൃഷ്ടിക്കുക. ചര്‍മത്തില്‍ നേരിട്ടു വെയിലേല്‍ക്കുന്നതു സൂര്യാഘാതത്തിലേക്കും സണ്‍ ബേണിലേക്കും നയിക്കും. അന്തരീക്ഷത്തില്‍ 45 ഡിഗ്രിക്കു മുകളില്‍ താപനില യിലാണു സൂര്യാഘാതം അനുഭവപ്പെടു ക. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ നേരം ശരീരത്തിലേല്‍ക്കുന്നവ രില്‍ നിര്‍ജലീകരണം സംഭവിക്കും. ഇങ്ങനെ സംഭവിക്കുന്നവരുടെ ശരീരം പൊള്ളുകയും കുഴഞ്ഞു വീഴുകയും ചെയ്യും. ഇത്തരത്തില്‍ കടുത്ത സൂര്യാഘാതമേല്‍ക്കുന്നതു മരണത്തിനു വരെ കാരണമാകും.


കൊടുംവെയിലില്‍ ഏറെ നേരം ചെലവഴിക്കുന്നതു സണ്‍ബേണിന് ഇടയാക്കും. അമിതമായി ചൂടേറ്റു നിര്‍ജലീകരണം സംഭവിച്ച ശരീരത്തിലെ ചര്‍മം പാട പോലെ ഇളകി വരുന്നതാണു സണ്‍ബേണ്‍. വെയിലിന്റെ കാഠിന്യമനുസരി ച്ചു പൊള്ളലിന്റെ അളവും വലുതാകും. ഇതേ രീതിയില്‍ത്തന്നെയാണു സണ്‍ റിയാക്ഷന്‍ എന്ന ആരോഗ്യപ്രശ്‌നവും പ്രത്യക്ഷപ്പെടുക. ശരീരത്തില്‍ പൊള്ളിയതു പോലെ പാടുകള്‍ കാണുന്നതിനൊപ്പം കുരുക്കളും പൊങ്ങി വരും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും വേഗം ഒരു വിദഗ്ധ ഡോക്റ്ററുടെ സേവനം തേടണം.


വേനല്‍ക്കാലങ്ങളില്‍ വൈറല്‍ ഫീവര്‍, വയറിളക്കം എന്നിവയും കണ്ടു വരാറുണ്ട്. ചൂടിനൊപ്പം അന്തരീക്ഷത്തില്‍ പൊടി നിറയുന്ന തും അസുഖങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്. കടുത്ത ചൂടുള്ള സമയത്തു തണുത്ത പാനീയങ്ങളും ഐസ്‌ക്രീമും മറ്റും കഴിക്കുന്നതു തൊണ്ടയില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കും. കുറച്ചൊന്നു മനസു വച്ചാല്‍ വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. കടുത്ത ചൂടിനെ അവഗണിച്ചു പുറത്തേക്കിറങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തേക്കിറങ്ങുന്ന സാഹചര്യങ്ങളില്‍ കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.


വേനല്‍ക്കാലത്തു കഴിവതും കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പോളിയെസ്റ്റര്‍ വസ്ത്രങ്ങളും മറ്റും വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണു നല്ലത്. വേനല്‍ക്കാലത്തു നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത യേറിയതിനാല്‍ ധാരാ ളം വെള്ളം കുടിക്കണം. ഏറെ നേരം വെയിലേല്‍ക്കു ന്ന സാഹചര്യങ്ങളില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ചു സ്വയം തണുപ്പിക്കാന്‍ ശരീരത്തിനു കഴിയാതെ വരും. ഇതു തടയാന്‍ ധാരാളം വെള്ളം കുടിച്ചാല്‍ മതിയാകും. ദിവസേന മൂന്നു ലിറ്റര്‍ (ഏകദേശം 12 ഗ്ലാസ്) വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. സംഭാരവും പഴച്ചാറുകളും വേനല്‍ക്കാലത്ത് ഉത്തമമാണ്. കുക്കുമ്പര്‍, തണ്ണിമത്തന്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ജ്യൂസുകളും ശരീര ത്തെ തണുപ്പിക്കാന്‍ നല്ലതാണ്.


വേനല്‍ക്കാലത്തു ഭക്ഷണത്തില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ജലാംശം കൂടുതലടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ കൂടുതലായി കഴിക്കുക. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം ഒഴിവാക്കുക. മസാല യും അടങ്ങിയ ഭക്ഷണവും ഒഴിവാക്കു ക. പഴങ്ങളും പച്ചക്കറികളും കൂടുത ലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വേനല്‍ക്കാലത്തു ദിവസേന രണ്ടു നേരം കുളിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ വിയര്‍പ്പടിയുന്നതു ചര്‍മ രോഗ ങ്ങള്‍ക്കിടയാക്കും.


പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ക്രീമുകളോ ലോഷനോ പുരട്ടുക. പുറത്തേക്കിറങ്ങുന്നതിന് ഇരുപത് മിനിറ്റ് മുന്‍പാണ് ഇത്തരം ക്രീമുകളും ലോഷനും പുരട്ടേണ്ടത്. ഈ ക്രീമുകളുടെ പ്രയോജനം കൂടുതല്‍ നേരം ലഭിക്കണമെങ്കില്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് ഇവ ശരീരത്തില്‍ പുരട്ടണം.