വിഷാദരോഗത്തിന് നടത്തംപോലുള്ള വ്യായാമമുറകള്‍ ഫലപ്രദമെന്ന് പഠനം. നടത്തം, സൈക്ക്ള്‍ സവാരി, പൂന്തോട്ട നിര്‍മാണം, നീന്തല്‍ എന്നിവ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നിന് ഏറെ സഹായകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സ്കോട്ട്ലന്‍ഡിലെ ഗവേഷകര്‍ വിഷാദരോഗികളായ 341 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം വ്യായാമങ്ങളിലൂടെ വിഷാദരോഗം പൂര്‍ണമായി സുഖപ്പെടുത്താം. ലോകത്ത് പത്തിലൊരാള്‍ വിഷാദ രോഗത്തിന് അടിമയാണ്.
ചികിത്സക്കായി ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം നടത്തം പോലുള്ള വ്യായാമമുറകള്‍ ശീലിക്കുന്നതാണ് ഉത്തമമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുറസ്സായ സ്ഥലങ്ങളിലൂടെ നടക്കുന്നതാകും കൂടുതല്‍ ഗുണകരം. പണച്ചെലവില്ലാത്ത 'പ്രതിരോധ മരുന്ന്' കൂടിയാണ് നടത്തം എന്നതാണ് മറ്റൊരു സവിശേഷത.