
അതേ പൊണ്ണത്തടിയുണ്ടാകാന്‍ ഉറക്കക്കുറവും ഒരു കാരണമാണെന്ന് ശാസ്ത്രജ്ഞര്‍. നന്നായി ഉറങ്ങാനായില്ലെങ്കില്‍ ആരോഗ്യം കുറയുമെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഉറക്കക്കുറവ് പൊണ്ണത്തടിക്കും കാരണമാകുമെന്ന കണ്ടെത്തല്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. മിന്നെസോട്ടയിലെ മയൊ ക്ലിനിക്കിലെ ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഉറക്കം കുറയുമ്പോള്‍ വിശപ്പ് കൂടുമെന്നും ഫലമായി കൂടുതല്‍ കാലറി അകത്താക്കുന്നതുമാണ് ശരീര ഭാരം വര്‍ധിക്കാന്‍ കാരണം.
പരീക്ഷണത്തിന് വിധേയരാവയരില്‍ ഉറക്കം ശരിയാകാത്തവര്‍ക്ക് ശരീര ഭാരം വര്‍ധിച്ചെന്ന് കണ്ടെത്തുകയായിരുന്നു. 17 ആരോഗ്യമുള്ള ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലുമായാണ് പഠനം നടത്തിയത്. എട്ട് രാത്രികളിലായായിരുന്നു പഠനം. പകുതി പേര്‍ സാധാരണ രീതിയിലും പകുതി പേര്‍ സാധാരണയായി ഉറങ്ങുന്നതിന്റെ മൂന്നില്‍ രണ്ട് സമയത്ത് മാത്രമേ ഉറങ്ങിയുള്ളൂ.
549 കാലറിയാണ് അധികമായി ഉറക്കം കുറഞ്ഞവര്‍ അകത്താക്കിയതത്രേ. അതേ സമയം കൂടുതല്‍ കാലറി അകത്താക്കിവയര്‍ അത് കൂടുതല്‍ ജോലിക്കായി ചെലവഴിക്കുകയും ചെയ്തില്ല. 28 ശതമാനം പ്രായപൂര്‍ത്തിയായവരും ആറ് മണിക്കൂറോ അതില്‍ കുറവോ സമയം മാത്രമേ ഉറങ്ങാറുള്ളൂവത്രേ.
ക്ലിനിക്കില്‍ നടത്തിയ പഠനമായതിനാല്‍ എല്ലാവരിലും ഇത് ശരിയാണെന്ന് പറയാനാകില്ലെന്നും വീട്ടിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ വൈഡായി പഠനം നടത്തിയാല്‍ ഇത് തെളിയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകര്‍.