ഏപ്രിൽ 22, 2012

ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങള്‍





ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങള്‍



മഞ്ഞപ്പിത്തത്തിന്‍റെ കാരണങ്ങള്‍ക്കനു സരിച്ചു ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ക്ഷീണം, മനംപുരട്ടല്‍, ഛര്‍ദി, വയറിനുള്ളില്‍ അസ്വസ്ഥതയും വേദനയും, വിശപ്പില്ലായ്മ, ചെറിയ പനി, മൂത്രത്തിന് കടുത്ത നിറം കാണുക, ചൊറിച്ചില്‍ എന്നിവയാണു പൊതുലക്ഷണങ്ങള്‍. ചിലരില്‍ ലക്ഷണങ്ങളൊന്നും കാണാറില്ല. ഹെപ്പറ്റൈറ്റിസ് എകേരളത്തില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ വൈറസ് കൊണ്ടുണ്ടാകുന്നതാണ്. ഈ മഞ്ഞപ്പിത്തത്തിനു പ്രത്യേക മരുന്നൊന്നും തന്നെ ആവശ്യമില്ല. പരിപൂര്‍ണവിശ്രമവും പോഷകങ്ങളടങ്ങിയ ആഹാരവും മാത്രം മതിയാകും. ഉപ്പു കൂട്ടാതിരിക്കുന്നതു പോലുള്ള കഠിനഭക്ഷണപഥ്യങ്ങള്‍ ശരീരത്തിലെ ലവണാശംങ്ങളും പോഷകങ്ങളും നഷ്ടപ്പെട്ടു രോഗി ഗുരുതരമായ ‘കോമയിലെത്താ ന്‍ ഇടയാക്കാം. അതുകൊണ്ട് രോഗിക്ക് വിശപ്പുണ്ടെങ്കില്‍ പോഷകാഹാരം നല്‍കാന്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് എ കരളിന് സ്ഥിര മായ കേടുണ്ടാക്കാറില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ രോഗം പരിപൂര്‍ണമായും മാറാറുണ്ട്. ഈ രോഗം ഒരിക്കല്‍ വന്നവര്‍ക്കു പിന്നീട് വരുകയുമില്ല. ഹെപ്പറ്റൈറ്റിസ് ബി വൈറസ് മൂലം ഉണ്ടാകുന്ന ഈ രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതാണെങ്കിലും കുട്ടികള്‍, നവജാതശിശുക്കള്‍ എന്നിവരില്‍ അതീവ ഗുരുതരമായ ഹെപ്പറ്റൈറ്റിസായി (ക്രോണിക് ഹെപ്പറ്റൈറ്റിസ്) മാറാനിടയുണ്ട്. ഇങ്ങനെയുള്ളവരില്‍ ജീവിതകാലം മുഴു വന്‍ കരളിന്‍റെ പ്രവര്‍ത്തനം പരിശോധിച്ചറിയാന്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകളും കരള്‍ കാന്‍സര്‍ പരിശോധനകളും നടത്തേണ്ടി വരും. വേണ്ട ചികിത്സകള്‍ സമയത്തു ചെയ്തിലെ്ലങ്കില്‍ രോഗം പഴകി സീറോസിസും കരള്‍കാന്‍സറും ആകാം. ചിലരില്‍ കരളിന്‍റെ പ്രവര്‍ത്തനം നിലച്ചുപോകാം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് 12 ആഴ്ചകള്‍ക്കുശേഷമാണു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തപ്പോഴും ഇവര്‍ക്കു രോഗം പരത്താന്‍ കഴിയും. അതിനാല്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ ഉടന്‍ രക്തപരിശോധന നടത്തണം. ഹെപ്പറ്റൈറ്റിസ് സി ലൈംഗികബന്ധത്തിലൂടെ പകരില്ല എന്നതൊഴിച്ചാല്‍ ഹെപ്പറ്റൈറ്റിസ് സിയുടെ രോഗകാരണം ബിയുടേതിനു സമാനമാണ്. അണുബാധയുണ്ടായി ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുശേഷം കരളിന്‍റെ അവസ്ഥ ഗുരുതരമാകുന്പോഴാണു പലപ്പോഴും രോഗമുണ്ടെന്നറിയുക തന്നെ. 90 ശതമാനം രോഗികളിലും ഹെപ്പറ്റൈറ്റിസ് സി ക്രോണിക് ഹെപ്പറ്റൈറ്റിസ് ആകാറുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറസുകളില്‍ ഏറ്റവും അപകടകാരിയാ യതു സിയാണെന്നാണു കരുതുന്നത്. ഹെപ്പറ്റൈറ്റിസ് ഡിഹെപ്പറ്റൈറ്റിസ് ബിയുടെ സഹായത്തോടെ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അപൂര്‍ ണ വൈറസാണ് ഡി. അതുകൊണ്ടു ബി വൈറസിനെതിരെ പ്രതിരോധകുത്തി വയ്പ് എടുത്താല്‍ ഡിയെയും തടയാം. ഇന്ത്യയില്‍ ഇതു കുറവാണ്. ഹെപ്പറ്റൈറ്റിസ് ഇഹെപ്പറ്റൈറ്റിസ് എയുടേതു പോലെ തന്നെ ഒരു ജലജന്യരോഗമാണ് ഹെപ്പറ്റൈറ്റിസ് ഇയും. സാധാരണ, ഈ വൈറസ് കരളിനു സ്ഥിരമായ കേട് വരുത്താറില്ല. തന്നെ യുമല്ല വേഗം സുഖമാവും. എന്നാല്‍ ഗര്‍ഭിണികളില്‍ രോഗം ഗൗരവമാകാറുണ്ട്. ഹെപ്പ റ്റൈറ്റിസ് എഫ്, ജി എന്നിവയും മഞ്ഞപ്പിത്തത്തിനു കാരണമാകുന്നെന്ന് കണ്ടെത്തി യെങ്കിലും ഘടനയും സ്വഭാവവുമൊക്കെ സംബന്ധിച്ച് ഗവേഷണങ്ങള്‍ നടക്കുന്നതേ യുള്ളൂ. മറ്റു കാരണങ്ങള്‍ ഹെപ്പറ്റൈറ്റിസ് വൈറസ് കൂടാതെ മറ്റു കാരണങ്ങള്‍കൊണ്ടും മഞ്ഞപ്പിത്തം ഉണ്ടാകാം. പ്രീഹെപ്പാറ്റിക്, ഹെപ്പാറ്റിക്, പോസ്റ്റ് ഹെപ്പാറ്റിക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ പെടുന്നതാണ് മറ്റു കാരണങ്ങള്‍.ചുവന്ന രക്താണുക്കളുടെ ക്രമാധികവിഘടനം മൂലം അമിതമായ തോതില്‍ ബിലി റുബിന്‍ ഉണ്ടാവുകയും അത് ശരീരത്തില്‍ കെട്ടിക്കിടന്നു രോഗമുണ്ടാവുകയും ചെയ്‌യും. ഇതാണ് പ്രീ ഹെപ്പാറ്റിക് ജോണ്ടിസ്. ഇത്തരത്തില്‍ പെട്ട ഗില്‍ബര്‍ട്ട് സിന്‍ഡ്രം കേരളത്തില്‍ സാധാരണമാണ്. ഇതിനു ചികിത്സ ആവശ്യമില്ല. കരള്‍കോശങ്ങള്‍ക്കു കേട് സംഭവിക്കുന്നതുകൊണ്ടു ഹെപ്പാറ്റിക് ജോണ്ടിസും പിത്തരസത്തിന്‍റെ ഒഴുക്കു തടയപ്പെ ടുന്നതുകൊണ്ടു പോസ്റ്റ് ഹെപ്പാറ്റിക് ജോണ്ടിസും ഉണ്ടാകുന്നു. മരുന്നുകള്‍ മൂലം മഞ്ഞപ്പിത്തം അപസ്മാരം, കുഷ്ഠം, ക്ഷയം എന്നീ രോഗങ്ങളുടെ മരുന്നുകള്‍, ചില അനസ്തീഷ്യ മരുന്നുകള്‍ എന്നിവ കരള്‍കോശങ്ങളെ തകരാറിലാക്കുന്നതു മൂലം മഞ്ഞപ്പിത്തം വരാം. ചില കാന്‍സര്‍ മരുന്നുകളും മഞ്ഞപ്പിത്തമുണ്ടാക്കാം. ഇതിനെ ഡ്രഗ് ഇന്‍ഡ്യൂ സ്ഡ് ഹെപ്പറ്റൈറ്റിസ് എന്നു പറയും. ആശുപത്രികളിലെത്തുന്ന ഹെപ്പറ്റൈറ്റിസ് രോഗികളില്‍ അഞ്ചുശതമാനവും ഇത്തര ക്കാരാണ്. 50 ശതമാനം ഡ്രഗ് ഇന്‍ഡ്യൂസ്ഡ് ഹെപ്പറ്റൈറ്റിസിനും കാരണമാകുന്നതു ക്ഷയരോഗത്തിനെതിരെയുള്ള മരുന്നുകളാണ്.എന്നാല്‍ എല്ലാവരിലും മരുന്നുകള്‍ മഞ്ഞപ്പിത്തമുണ്ടാക്കാറില്ല. ചില മരുന്നുകളോടു ചിലര്‍ക്കുള്ള അലര്‍ജിയാണു പ്രശ്നമാകുന്നത്. രോഗകാരണമാകുന്ന മരുന്ന് ഉപയോ ഗിക്കാതിരിക്കുകയാണ് ചികിത്സ. മരുന്നുപയോഗം നിര്‍ത്തി ആറാഴ്ചകള്‍ക്കുള്ളില്‍ മഞ്ഞപ്പിത്തം മാറാറുണ്ട്. മരുന്നുകളുടെ ഉപയോഗം മൂലം ശരാശരിയോ കടുത്തതോ ആയ ഹെപ്പറ്റൈറ്റിസ് ഉണ്ടായവര്‍ തുടര്‍ന്ന് പ്രശ്നകാരിയായ മരുന്നിന്‍റെ ഒറ്റ ഡോസ് ഉപയോഗിച്ചാല്‍ പോലും മരണം സംഭവിക്കാം.