ആഴ്ചയില്‍ മൂന്ന് മുട്ടയിലധികം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് പ്രോസ് റ്റേറ്റ് കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ആഴ്ചയില്‍ മൂന്ന് മുട്ടയിലധികം കഴിക്കുന്നവര്‍ക്ക് പ്രോസ് റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത 81 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുട്ടയില്‍ ധാരാളമടങ്ങിയിട്ടുള്ള കൊളസ്ട്രോളാണത്രെ ഇതിന് കാരണം.
ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് പഠനം . 14 വര്‍ഷക്കാലം നീണ്ട പഠനത്തില്‍ 27,000 പുരുഷന്‍മാരുടെ ഭക്ഷണശീലമാണ് പരിശോധിച്ചത്. കൂടുതല്‍ മുട്ട കഴിക്കുന്നതും അര്‍ബുദ മരണവും തമ്മിലുള്ള ബന്ധം ഈ പഠനത്തില്‍ വ്യക്തമായിരുന്നു.