സ്ത്രീകള്‍ക്ക് പൊതുവായുള്ള പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനാല്‍ തന്നെ മുടികൊഴിച്ചില്‍ തടയാന്‍ ചില ട്രിക്കുകള്‍ കൈവശമുണ്ടെങ്കില്‍ ഏവര്‍ക്കും അതൊരു സഹായമായിരിക്കും. വീട്ടില്‍ തന്നെ ചെയ്യാനാകുന്ന ചില കാര്യങ്ങളാണിത്
1. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ഒലീവ്, വെളിച്ചെണ്ണ, കനോള ഏതെങ്കിലുമൊരു എണ്ണ എടുത്ത് ചൂടാകുന്നത് വരെ തീയില്‍ വയ്ക്കുക. പക്ഷേ തലയില്‍ തേക്കാന്‍ പറ്റുന്നത്രയുമേ ചൂടാകാവൂ. തലയോട്ടിയില്‍ ഈ എണ്ണ മൃദുവായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറോളം ഇത് വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളുയക
2. നാച്ചുറല്‍ ജ്യൂസ് ഗാര്‍ലിക്, ഒനിയന്‍, ജിഞ്ചര്‍ ജ്യൂസുകളിലേതെങ്കിലുമൊന്ന് രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് തലയില്‍ പുരട്ടുക. രാവിലെ വൃത്തിയായി കഴുകിക്കളയുക
3. ഹെഡ് മസാജ് ദിവസവും തലയോട്ടി അഞ്ച് മിനിറ്റെങ്കിലും മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിക്കാന്‍ കാരണമാകും. തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിച്ചാല്‍ അത് മുടിക്ക് കരുത്ത് പകരും. ഓയിലുകളെന്തെങ്കിലും ഉപയോഗിച്ചാണ് മസാജെങ്കില്‍ വളരെ നല്ലത്
4. ആന്റിഓക്‌സിഡന്റ്‌സ് ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ബാഗ് ഗ്രീന്‍ ടീപ്പൊടി ഇട്ട് ചൂടാക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറോളം അത് തലയില്‍ വച്ചശേഷം കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട് ഗ്രീന്‍ ടീ
5. ധ്യാനം ടെന്‍ഷനും സ്‌ട്രെസ്സുമാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണം. അതിനാല്‍ തന്നെ ദിവസം അരമണിക്കൂറെങ്കിലും കണ്ണടച്ചിരുന്നു ധ്യാനിച്ചാല്‍ മുടികൊഴിച്ചില്‍ നില്‍ക്കുമത്രേ.