ഏപ്രിൽ 22, 2012

വേനല്‍ക്കാല ഭക്ഷണ ക്രമം

.
വേനല്‍ക്കാലത്ത് വിശപ്പും ദാഹവും അകറ്റാന്‍ പഴങ്ങള്‍ ധാരാളം കഴിക്കണം.വാഴപ്പഴം,ചക്കപ്പഴം,ഞാവല്‍പ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങി വേനല്‍ക്കാല പഴങ്ങളെല്ലാം ഏറെ പ്രയോജനപ്രദമാണ്‌.തൈരില്‍ ഐസിട്ട്‌ അടിച്ചെടുത്ത്‌ ലസി തയാറാക്കാം. തൈരില്‍ പഞ്ചസാര ചേര്‍ത്തു കഴിക്കുന്നതു ക്ഷീണമകറ്റാനും ശരീര പുഷ്ടിക്കും നല്ലതാണ്‌.ചെറുനാരങ്ങാ നീരില്‍ ഇഞ്ചിനീരും പഞ്ചസാരയും ചേര്‍ത്തു കുറുക്കി തണുപ്പിച്ചു സൂക്ഷിച്ചാല്‍ വെള്ളം ചേര്‍ത്ത്‌ ഉപയോഗിക്കാം. വെള്ളരിക്ക, പടവലങ്ങ, പാവയ്ക്ക, ചെറുകായ്കള്‍, തക്കാളി, ഇലക്കറികള്‍ തുടങ്ങിയവ ചേര്‍ത്ത പുലാവ്‌ ഉച്ചയൂണിനു പകരമാക്കാം. കുമ്പളം, വെള്ളരി, കോവയ്ക്ക, വാഴപ്പിണ്ടി എന്നിവയും ധാരാളമായി ഉപയോഗിക്കണം. ഇടിച്ചുപിഴിഞ്ഞ്‌ നീരെടുത്തോ പഴങ്ങള്‍ ചേര്‍ത്തുള്ള പച്ചടിപോലെയോ തോരനായോ സാലഡ്‌ രൂപത്തിലോ ഇവ ഉപയോഗിക്കാം. ബിരിയാണി, നെയ്ച്ചോര്‍പോലുള്ള ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമായതിനാല്‍ വേനല്‍ക്കാലത്ത് ഇവ കഴിവതും ഒഴിവാക്കണം.