ഏപ്രിൽ 23, 2012

ഒഴിഞ്ഞവയറും നിറഞ്ഞവയറും

'വിശന്ന കിളി ധാന്യമണികളെ സ്വപ്നംകാണുന്നു; വിശപ്പുമാറിയ കിളി ഇണയെയും' എന്ന് ഇംഗ്ളീഷിലൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അതില്‍നിന്ന് പ്രസരിക്കുന്ന സത്യം ഇന്നും പ്രസക്തമാണ്. മലയാളിയുടെ സദാചാര അപചയത്തിന്റെ വേരുകള്‍ ഒരുപക്ഷേ, ഈ ചൊല്ലില്‍ കണ്ടെത്താനാവും. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വിശപ്പുള്ളവനല്ല മറിച്ച്, ഒട്ടും വിശപ്പില്ലാത്ത, എപ്പോഴും വയര്‍നിറഞ്ഞിരിക്കുന്ന ഒരു ജനത സൃഷ്ടിക്കുന്നതല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വയര്‍നിറയുമ്പോള്‍ ഏതൊരു ജീവിക്കും ആലസ്യംബാധിക്കും. മനസ്സിന് ഉണര്‍വ് നഷ്ടപ്പെടും. ഒരുവേള ഉറക്കത്തിലേക്ക് വഴുതിവീഴും. ശരീരശാസ്ത്രപരമായി നോക്കിയാല്‍ ഈ പ്രതിഭാസത്തിന് ന്യായീകരണവുമുണ്ട്. നിറഞ്ഞുകവിഞ്ഞ ഭക്ഷണം ദഹിപ്പിക്കുന്നതിനായി ഉദരത്തിലേക്ക് കൂടുതല്‍ രക്തം ആവശ്യമായിവരുന്നു. ഇതാകട്ടെ, തലച്ചോറിലേക്കും ഹൃദയത്തിലേക്കുമൊക്കെ പോകുന്ന രക്തത്തില്‍നിന്നാണ് കടമെടുക്കുന്നത്. അപ്പോള്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനപരത കുറയുകയും വ്യക്തി അല്ലെങ്കില്‍ മൃഗം അലസനായിമാറുകയും ചെയ്യുന്നു.
നേരെമറിച്ച്, വിശക്കുന്നവന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് ചെയ്യുന്നത്. ഏതുജീവിയുടെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്. ഒഴിഞ്ഞ വയറുള്ളവന്റെ തലച്ചോര്‍ ഉണര്‍വിന്റെ അവസ്ഥയിലായിരിക്കും.
കവിയും കലാകാരനും സാഹിത്യകാരനും രാഷ്ട്രീയക്കാരനുമൊക്കെ താന്താങ്ങളുടെ പട്ടിണിക്കാലത്ത് നടത്തിയ മികച്ച സൃഷ്ടികളുടെ നിലവാരം പില്‍ക്കാലത്ത് സമ്പന്നതയില്‍ അഭിരമിച്ചപ്പോള്‍ തുടരാനാവാതെപോയത് ഇതുകൊണ്ടായിരിക്കാം. നമ്മുടെ പല സംഗീതജ്ഞരും ചിത്രകാരന്മാരും സാഹിത്യകാരന്മാരും മേത്തരം സൃഷ്ടികള്‍ ചെയ്തത് തങ്ങളുടെ ദാരിദ്യ്രകാലത്തായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്.
ധൈഷണികതക്ക് ദാരിദ്യ്രവും ഒഴിഞ്ഞവയറും ഒരു പരിധിവരെ പ്രേരകശക്തികളാവുമ്പോള്‍ സമ്പന്നതയും നിറഞ്ഞവയറും ഒരു വ്യക്തിയുടെ ബൗദ്ധികതയെയും ധിഷണയെയും ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭക്ഷണംകഴിക്കുന്നതിന് പല തലങ്ങളോ അവസ്ഥകളോ ഉണ്ട്. വിശപ്പുമാറാന്‍വേണ്ടി മാത്രം ആഹാരംകഴിക്കുന്നവന്‍ തന്റെ ധൈഷണികതയെ വലിയതോതില്‍ ശിക്ഷിക്കുന്നില്ല. എന്നാല്‍, വിശപ്പുമാറ്റുന്നതിനപ്പുറം തിന്നാന്‍ വേണ്ടിമാത്രം ജീവിക്കുന്നവന്‍ അതിനേല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ല. ബുദ്ധിപരതയില്‍നിന്ന് ശരീരാവശതയിലേക്ക് അവന്‍ മാറിചവിട്ടുന്നു. അവനായി അനേകം ശാരീരികപ്രശ്നങ്ങള്‍ വഴിയോരത്ത് ഒളിഞ്ഞും തെളിഞ്ഞും കാത്തിരിക്കുന്നു എന്നകാര്യം മറന്നുകൂടാ. അമിതഭക്ഷണം വ്യക്തിയില്‍ സൃഷ്ടിക്കുന്ന വന്‍ദുരന്തം, അവന്‍ പലതരം ഭോഗേച്ഛകളിലേക്കും നയിക്കപ്പെടുന്നു എന്നതുതന്നെയാണ്.
അവന് ധൈഷണികതയും ബുദ്ധിപരതയും പ്രസംഗത്തിലേയുള്ളൂ, പ്രയോഗത്തിലില്ല. ഇവിടത്തെ യാചകര്‍പോലും വിശപ്പറിയുന്നില്ല.
തനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ സന്തോഷം ലഭിക്കുന്ന തരത്തില്‍ ജീവിക്കുക എന്ന രീതിയില്‍ നിന്ന് മലയാളി അകന്നുപോകാന്‍ തുടങ്ങിയിട്ട് കാലമേറെക്കഴിഞ്ഞു. പകരം തനിക്കുമാത്രം സുഖദായകമായ രീതിശാസ്ത്രം അവന്‍ സ്വായത്തമാക്കിയിരിക്കുന്നു-അത് അപരന് അങ്ങേയറ്റം അസുഖകരമാണെങ്കില്‍ക്കൂടി.
ലളിതമായി പറഞ്ഞാല്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്ന ലൈംഗിക ചൂഷണങ്ങള്‍, പിഡനങ്ങള്‍, ലൈംഗികമായ അമിതാവേശം എന്നിവയെല്ലാം വ്യക്തിതലത്തില്‍ വര്‍ധിച്ചുവരുന്ന ആസക്തികളുടെയും അലോസരങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങളാണ്.
ധനം പലവിധത്തില്‍ അധികരിക്കുമ്പോഴാണ് പുതിയ സാമൂഹികരീതികള്‍ നിലവില്‍വരുന്നത്. സമ്പത്താര്‍ജിക്കാനും മക്കളെ അതിസുഖലോലുപതയില്‍ വളര്‍ത്താനും ആഗ്രഹിക്കുന്നവന്‍ സത്യത്തില്‍ അടുത്ത തലമുറയെ ബുദ്ധിപരമായ പാപ്പരത്തത്തിലേക്കും ആത്മീയ ദാരിദ്യ്രത്തിലേക്കുമാണ് നയിക്കുന്നത്.
തൊഴില്‍വിഭജനം ശാരീരിക അധ്വാനം ആവശ്യമുള്ളതും ബൗദ്ധികതമാത്രംവേണ്ടതും എന്ന തരത്തിലാകുന്നത് വളരെ അപകടകരമാണെന്ന് മുന്‍കൂട്ടി കാണാനുള്ള ക്രാന്തദര്‍ശനം ഗാന്ധിജിക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ തൊഴില്‍പരമായ കപടമാന്യത കാണുമ്പോള്‍, ശരിയായ തൊഴില്‍സംസ്കാരത്തില്‍ മേല്‍പറഞ്ഞ രണ്ടിന്റെയും സമതുലിത സമ്മേളനം ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുക സ്വാഭാവികം.

പുകവലി എച്ച്1 എന്‍ 1 സാധ്യത വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: എച്ച് 1 എന്‍ 1 പനിയില്‍നിന്ന് രക്ഷനേടാന്‍ പുകവലിക്കാര്‍ അത് ഉപേക്ഷിക്കണമെന്ന് പഠനം. പുകവലി മൂലം ശരീരത്തിന്‍െറ പ്രതിരോധശേഷി കുറയുന്നത് വൈറസും ബാക്ടീരിയയും ബാധിക്കാന്‍ ഇടയാക്കും.
എച്ച് 1 എന്‍ 1 നെതിരെ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള കേരളത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ 13.4 ശതമാനവും സിഗററ്റോ ബീഡിയോ ഉപയോഗിക്കുന്നവരാണെന്ന് 2009-10ല്‍ നടത്തിയ ആഗോള ടുബാക്കൊ സര്‍വേ പറയുന്നു. ആരോഗ്യവകുപ്പിന്‍െറ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 3112 എച്ച് 1 എന്‍ 1 കേസുകളാണ് 2009 ലും 2010ലും റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ 121 പേര്‍ മരിച്ചു. 2009 ആഗസ്റ്റ് 13 ലെ കണക്കനുസരിച്ച് ലോകാരോഗ്യ സംഘടന 1,82,166 എച്ച് 1 എന്‍ 1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 178 രാജ്യങ്ങളിലായി 1799 പേരാണ് മരിച്ചത്.
ഈ വൈറസ് ബാധയുണ്ടായവര്‍ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോഴാണ് അന്തരീക്ഷത്തില്‍ ഇത് വ്യാപിക്കുന്നത്. വൈറസുള്ള ഏതെങ്കിലും പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതിലൂടെ മൂക്കിലോ വായിലോ വൈറസ് എത്തുകയും ചെയ്താലും രോഗബാധയുണ്ടാകും. വൈറസ് ശരീരത്തിലെത്തിയാല്‍ ഒന്നു മുതല്‍ ഏഴുവരെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. പനി, തലവേദന, ശരീരവേദന, ക്ഷീണം, വയറിളക്കം, ഛര്‍ദി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ 1982ല്‍ പുകവലിയും ഫ്ളൂബാധയും തമ്മിലെ ബന്ധം സ്ഥിരീകരിച്ചിരുന്നു. രോഗാവസ്ഥ സൃഷ്ടിക്കുന്നതില്‍ പുകവലിക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നും കടുത്ത പുകവലിക്കാരെ തീര്‍ത്തും അവശരാക്കാന്‍ ഈ രോഗത്തിന് കഴിയുമെന്നുമായിരുന്നു നിഗമനം. ‘യുവാക്കളില്‍ എച്ച് 1 എന്‍ 1 അപകടം സൃഷ്ടിക്കുന്നതില്‍ പുകവലിയുടെ പങ്ക്’ എന്ന പേരില്‍ ഇസ്രയേലിലെ 336 അരോഗദൃഢഗാത്രരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 168 പുകവലിക്കാരില്‍ 68.5 ശതമാനത്തിനും ഫ്ളൂ ബാധയുണ്ടായപ്പോള്‍ പുകവലി ശീലമില്ലാത്തവരില്‍ 47.2 ശതമാനം മാത്രമെ രോഗബാധിതരായുള്ളു. രോഗബാധ ഗുരുതരമായതും പുകവലിക്കുന്നവരിലായിരുന്നു. 50.6 ശതമാനം ജോലിക്കുപോലും പോകാനാവാതെ കിടപ്പിലായപ്പോള്‍ പുകവലിക്കാത്തവരില്‍ 30.1 ശതമാനത്തിനുമാത്രമെ ഈ സ്ഥിതിയുണ്ടായുള്ളൂ.
ചെന്നൈയില്‍ 2009 ആഗസ്റ്റ് മുതല്‍ 2010 ജനുവരി വരെ നടത്തിയ മറ്റൊരു പഠനവും സമാന ഫലങ്ങളാണ് നല്‍കുന്നത്. എച്ച് 1 എന്‍ 1 ബാധിതരായ 442 പേരെ പഠനവിധേയരാക്കിയപ്പോള്‍ അതില്‍ എട്ടു ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായത് പുകവലിയായിരുന്നു. പഠനത്തിന്‍െറ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് ദ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുകവലിക്കുന്നവരില്‍ രോഗബാധക്കുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കിയ സംസ്ഥാന ആരോഗ്യ അഡീഷനല്‍ ഡയറക്ടര്‍ ഡോ. എന്‍. ശ്രീധര്‍ അതിന്‍െറ കാരണവും വിശദീകരിച്ചു. പുകവലി ശ്വാസനാളത്തിന്‍െറ ഘടനയില്‍ മാറ്റംവരുത്തുന്നതിനാല്‍ രോഗബാധിതരില്‍ പ്രതിരോധശേഷി കുറയും. ഈ സാഹചര്യത്തിലാണ് ബാക്ടീരിയയോ വൈറസോ ബാധിക്കുമ്പോള്‍ അപകടകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 22, 2012

ഓര്‍മ്മശക്തിക്ക് പാല്‍

പാല്‍ പതിവായി കുടിക്കേണ്ടത് കുട്ടികള്‍ മാത്രമാണ് എന്നാണ് പൊതുവെയുള്ള ധാരണ. ഇതു തിരുത്താന്‍ സമയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല്‍ ഒരു പോലെ ഗുണം ചെയ്‌യും.ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലചേ്ചാറിന്‍െറ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്‌യുമെന്ന് വിദഗ്ധര്‍.പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരെക്കാള്‍ ഓര്‍മശക്തിയിലും തലചേ്ചാറിന്‍െറ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നിന്നു. പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.23 നും 98 നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്ക പരീക്ഷകള്‍ക്കു വിധയേമാക്കി.ദൃശ്യപരീക്ഷകള്‍, ഓര്‍മശക്തി പരീക്ഷകള്‍, വാചാ പരീക്ഷകള്‍ എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.പ്രായഭേദമെന്യെ നടത്തിയ എട്ട് വ്യത്യസ്ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗ്ലാസ് പാല്‍ എങ്കിലും കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടായതായി കണ്ടു.എട്ടു പരീക്ഷകളിലും കൂടുതല്‍ സ്‌കോര്‍ നേടിയവര്‍, പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലചേ്ചാറിന്‍െറ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്‍ തുടര്‍ന്നും കാണപ്പെട്ടു.പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലചേ്ചാറിന്‍െറ ആരോഗ്യത്തിനു ഗുണം ചെയ്‌യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.എല്ലുകളുടെയും ഹൃദയത്തിന്‍െറയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നത് പുതിയ അറിവാണ്.ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്‍ തലചേ്ചാറിന്‍െറ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന് ഗവേഷകര്‍. ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്‌യാന്‍ വളരെ എളുപ്പത്തില്‍ വ്യക്തികള്‍ക്ക് സാധിക്കുന്ന കാര്യം കൂടിയാണിത്.മടി കാട്ടാതെ മുതിര്‍ന്നവര്‍ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് ശീലമാക്കാം.ഇന്‍റര്‍നാഷണല്‍ ഡയറി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിദ്രാഭാഗ്യം

ഒന്നുറങ്ങിയാല്‍ മതി, എല്ലാം ശരിയാകും. പല പ്രശ്നങ്ങളിലും നാം സമാധാനം കണ്ടെത്തുന്നത് ഇങ്ങനെയാണ്. നലെ്ലാരു താരാട്ടിനു പോലും ഉറക്കാനാകാത്ത വരുണ്ട്. ഒരു ദിവസമെങ്കിലും ഉറക്കം വരാതെ കിടന്നവര്‍ക്കേ അറിയൂ, ഉറക്കമില്ലായ്മയുടെ ഭീകരത. നിദ്രാദേവിയുടെ കടാക്ഷം കൂടിപ്പോയ ചില കുംഭകര്‍ണന്മാര്‍ക്കും പ്രശ്നമുണ്ട്. പഴയകാലത്ത്, ഉറക്കമിലെ്ലങ്കില്‍, ഉറക്കപ്രശ്നങ്ങളുണ്ടെങ്കില്‍ അത് അനുഭവിച്ചുതീര്‍ക്കാനായിരുന്നു പലരുടെയും വിധി. എണ്ണകള്‍ മാറിത്തേച്ചും ചില എണ്ണകളെ പഴിച്ചുമെല്ലാം പരീക്ഷണങ്ങള്‍ ഏറെ നടത്തിയവരുണ്ട്. കാലം മാറി. നിദ്രാവൈകല്യങ്ങളുടെ ചികില്‍സ വിപുലമായ സ്‌പെഷ്യല്‍റ്റിയുടെ തലത്തിലെത്തിയിട്ടുണ്ട്. ഒരാള്‍ ആയുസ്സിന്‍റെ മൂന്നിലൊന്നു ഭാഗം ഉറക്കത്തിനുപയോഗിക്കുന്നു.ദിവസം എട്ടുമണിക്കൂര്‍ ഉറങ്ങുന്ന ഒരാള്‍ വര്‍ഷം ഏതാണ്ട് മൂവായിരം മണിക്കൂര്‍ ഉറക്കത്തിലായിരിക്കും. അതായത് 70 വയസ്സുള്ള ഒരാള്‍ 24 വര്‍ഷം ഉറക്കത്തിലായിരിക്കും. ഉറക്കപ്രശ്നങ്ങളെ നിസാരമായി തള്ളാനാവിലെ്ലന്ന് ഇതില്‍നിന്നു തന്നെ വ്യക്തമലേ്ല.ഉറക്കം എന്തിനു വേണ്ടി• ശരിയായ ആരോഗ്യം നല്ല ഉറക്കത്തിന്‍റെ കൂടി സംഭാവനയാണ്.• ഉറക്കം ശരീരത്തിന് ഉന്മേഷം നല്‍കുന്നു.• പുതിയ കാര്യങ്ങള്‍ പഠിക്കാനും ഗ്രഹിക്കാനും ഉറക്കം ആവശ്യമാണ്. • ഒാര്‍മശക്തി മെച്ചപ്പെടുത്താന്‍ ഉറക്കം സഹായിക്കുന്നു. ഉറക്കം തലചേ്ചാറിന്‍റെ സ്വന്തമാണ്. മസ്തിഷ്കത്തിനു വേണ്ടി മസ്തിഷ്കം തന്നെ നടത്തുന്ന മസ്തിഷ്ക പ്രവര്‍ത്തനം. തലചേ്ചാറിലുണ്ടാകുന്ന മെലറ്റോണിന്‍ ഹോര്‍മോണാണ് നമ്മെ ഉറക്കുന്ന പ്രധാന ഘടകം. കണ്ണില്‍ പ്രകാശം പതിക്കുന്പോള്‍ മെലറ്റോണിന്‍ ഉല്‍പാദനം കുറയും. അതാണ് പകല്‍ ഉറക്കം വരാത്തതും രാത്രി ഉറങ്ങുന്നതും. നിശ്ചിതസമയത്ത് ഉറങ്ങുന്നതും രാവിലെ എഴുനേല്‍ക്കുന്നതുമെല്ലാം മസ്തിഷ്കത്തിന്‍റെ ഭാഗമായ ജൈവഘടികാരത്തിന്‍റെ പ്രവര്‍ത്തനം കൊണ്ടാണ്. ഉറക്കപ്രശ്നങ്ങള്‍ഏറ്റവും വ്യാപകമായ ഉറക്കപ്രശ്നം ഉറക്കമില്ലായ്മ തന്നെ. പത്തില്‍ എട്ടുപേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ഉറക്കമില്ലായ്മ പല തരത്തിലുണ്ട്. ചിലര്‍ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരില്ല. ചിലര്‍ കൂടെക്കൂടെ ഉണരുകയും മയങ്ങുകയും ചെയ്‌യും. ഗാഢനിദ്ര ഉണ്ടാകില്ല. ഉറക്കക്കുറവിനു കാരണം പലതാണ്. മാനസിക സമ്മര്‍ദം, നാഡീസംബന്ധമായ തകരാറുകള്‍, മസ്തിഷ്ക രോഗങ്ങള്‍, ജീവിതചര്യയിലെ മാറ്റം, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ കൊണ്ട് ഉറക്കമില്ലായ്മയുണ്ടാകാം.ഉറക്കത്തിലെ ശ്വാസഭംഗം (സ്ലീപ് അപ്നിയ) ഉറക്കത്തിനിടയ്ക്ക് ശ്വാസം നിന്നുപോകുന്ന അവസ്ഥയാണ് അപ്നിയ. മസ്തിഷ്ക പ്രശ്നങ്ങള്‍, ശ്വസനവഴിയിലെ തടസ്സം എന്നിവ കൊണ്ട് അപ്നിയ ഉണ്ടാകാം. ഉറക്കത്തില്‍ ശ്വാസം നിന്നുപോകുന്പോള്‍ തലചേ്ചാറിലേയ്ക്ക് ഒാക്സിജന്‍ എത്താതാകുകയും മസ്തിഷ്കപ്രവര്‍ത്തനം തകരാറിലാവുകയും ചെയ്‌യും. ഉണരുന്പോള്‍ മുതല്‍ തലവേദനയും മന്ദതയുമുണ്ടാകാം. അപ്നിയ കണ്ടെത്താനും പരിഹരിക്കാനും വിശദ പരിശോധനകള്‍ വേണ്ടിവരും.അനിയന്ത്രിതമായ ഉറക്കം (നാര്‍കോലെപ്സി)പകല്‍സമയത്തും ഇടയ്ക്കിടെ മയക്കം വരുന്ന അവസ്ഥയാണ് നാര്‍കോലെപ്സി. ഇതുള്ളവര്‍ക്ക് ഉറക്കം നിയന്ത്രിച്ചു നിര്‍ത്താനാകില്ല. ജോലിക്കിടയിലോ കളികള്‍ക്കിടയിലോ പോലും ഇത്തരക്കാര്‍ ഉറങ്ങിപ്പോകും. ഡ്രൈവിങ്ങിനിടയില്‍ ഉറങ്ങിപ്പോയി അപകടമുണ്ടാകാന്‍ ഏറെ സാധ്യത. വിശദ പരിശോധന നടത്തി കൃത്യമായി ചികില്‍സിച്ചാല്‍ ഈ രോഗം ഭേദമാക്കാം.ഉറക്കത്തില്‍ എഴുന്നേറ്റു നടക്കല്‍കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ അവസ്ഥ കൂടുതല്‍. മസ്തിഷ്ക പ്രവര്‍ത്തനങ്ങളിലെ ചില താളപ്പിഴകളാണിതിനു കാരണം.കൂര്‍ക്കംവലികൂര്‍ക്കംവലി രോഗമാണെന്നു പറയാനാവില്ല. രോഗലക്ഷണമോ രോഗകാരണമോ ആകാം. ശ്വാസവായു കടന്നുപോകുന്ന വഴിയിലുണ്ടാകുന്ന തടസ്സങ്ങളാണ് കൂര്‍ക്കംവലിയുടെ പ്രധാന കാരണം. കഴുത്തിനു വണ്ണക്കൂടുതലുള്ളവര്‍ക്ക് കൂര്‍ക്കംവലിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂര്‍ക്കംവലി മൂലം ശ്വാസപ്രവാഹം തടസ്സപ്പെടുന്നതിനാല്‍ തലചേ്ചാറിലേക്ക് ആവശ്യത്തിനു പ്രാണവായു എത്തിക്കാന്‍ കഴിയാതെ വരും. പക്ഷാഘാതം, ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ ഗുരുതര രോഗാവസ്ഥകള്‍ക്ക് കൂര്‍ക്കംവലി കാരണമാകും.മാനസികപ്രശ്നങ്ങള്‍നിദ്രാവൈകല്യങ്ങള്‍ക്കു കാരണമാകുന്ന മാനസിക പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം മാനസിക സമ്മര്‍ദമാണ്. വളരെ അടുത്ത ബന്ധുവിന്‍റെ മരണം ഉദാഹരണം. ഗ്രീഫ് റിയാക്ഷന്‍ എന്നു വിളിക്കുന്ന ഈ അവസ്ഥയില്‍ മാസങ്ങളോളം ഉറക്കം നഷ്ടപ്പെടുന്നു. തൊഴില്‍സംബന്ധമായ പിരിമുറുക്കം ഉറക്കമില്ലായ്മയിലേക്കു നയിക്കാം. വിഷാദരോഗം, ഉല്‍ക്കണ്ഠ എന്നിവയും ഉറക്കക്കുറവുണ്ടാക്കുന്നു. ഉറക്കക്കുറവിനെപ്പറ്റി ആവശ്യത്തിലേറെ ആധി പൂണ്ടാലും ഉറക്കം നഷ്ടപ്പെടും. പിരിമുറുക്കം അയയ്ക്കാന്‍ റിലാക്‌സേഷന്‍ തെറപ്പി ഫലപ്രദമാണ്. ഇതിലൂടെ സ്വസ്ഥമായ ഉറക്കം നേടാനാകും. ഷിഫ്റ്റ് ജോലിരാത്രിയും പകലും ഷിഫ്റ്റ് ജോലികള്‍ ചെയ്‌യുന്നവര്‍ക്ക് ഉറക്കമില്ലായ്മയോ അമിത ഉറക്കമോ ഉണ്ടാകാം. ഏകാഗ്രതയില്ലായ്മ, തലവേദന, ശരീരത്തിന് ബലക്ഷയം എന്നിവയും സംഭവിക്കാം. ഈ ലക്ഷണങ്ങളുള്ള ഷിഫ്റ്റ് ജോലിക്കാര്‍ വൈദ്യസഹായം തേടിയേ മതിയാകൂ. അല്ലാത്തപക്ഷം അപകടങ്ങള്‍ ഉണ്ടാവുക, ജോലിയില്‍ പിഴവ് പറ്റുക, മാനസികാസ്വാസ്ഥ്യം, വൈകാരിക പ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം. ഷിഫ്റ്റ് ജോലി ചെയ്‌യുന്നവര്‍ ഉറക്കത്തിനു മുന്‍ഗണന നല്‍കണം. ജോലി കഴിഞ്ഞാല്‍ കഴിവതും വേഗം ഉറങ്ങാന്‍ ശ്രമിക്കുക. വീട്ടില്‍ ഉറക്കത്തിന് ശാന്തമായ അന്തരീക്ഷം വേണം.ഉറക്കം, ഡ്രൈവിങ്ദീര്‍ഘദൂര ഡ്രൈവിങ്ങിനു മുന്‍പ് ആവശ്യമായ ഉറക്കം ഉറപ്പാക്കണം. ദീര്‍ഘദൂര ഒാട്ടങ്ങള്‍ക്കിടെ തീര്‍ച്ചയായും ഡ്രൈവര്‍ക്ക് ലഘുവിശ്രമം ആവശ്യമാണ്. അര്‍ധരാത്രിക്കും പ്രഭാതത്തിനുമിടയിലുള്ള ഡ്രൈവിങ് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. നിദ്രാപഠന ലാബ്‌വിവിധ പരിശോധനാ ഉപകരണങ്ങളുടെ സഹായത്തോടെ ഉറക്കത്തെപ്പറ്റി പഠിക്കുകയാണ് നിദ്രാപഠന ലാബില്‍. പരിശോധനാ സമയത്ത് ഇഇജി, ഇഒജി, ഇസിജി തുടങ്ങിയവയെല്ലാം രേഖപ്പെടുത്തും. സാധാരണ ഉറങ്ങുന്ന സമയത്ത് ലാബിലെത്തി ഉപകരണങ്ങള്‍ സെറ്റ് ചെയ്തശേഷം സ്വാഭാവികമായി രോഗി ഉറങ്ങുകയാണു ചെയ്‌യുന്നത്. പരിശോധനകളെല്ലാം ഉറക്കത്തിനിടയിലാണ്. പിന്നീട് ചികില്‍സ തീരുമാനിക്കും.ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് നിദ്രാപഠന കേന്ദ്രംതിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നിദ്രാപഠനകേന്ദ്രം ഇന്ത്യയില്‍ത്തന്നെ ഈ മേഖലയിലെ ആദ്യസംരംഭമാണ്. ഉറക്കപ്രശ്നങ്ങള്‍ക്ക് വിവിധ ചികില്‍സാ മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ ചേര്‍ന്നുള്ള സമഗ്രമായ ചികില്‍സാ രീതിയാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. നല്ല ഉറക്കത്തിന്• മനസ്സിന് അയവു വരുത്തി ഉറങ്ങാന്‍ പോവുക• ഉറങ്ങാനും ഉണരാനും കൃത്യമായ സമയം കണ്ടെത്തുക• ഉറങ്ങുംമുന്‍പ് ഉത്തേജക പാനീയങ്ങള്‍ വേണ്ട• ഉറക്കം വരുന്പോള്‍ മാത്രം കിടക്കുക, കിടപ്പറ ഇരുണ്ടതും ശാന്തവുമായിരിക്കണം• കിടന്നശേഷം ജീവിതപ്രശ്നങ്ങളെപ്പറ്റി ചിന്ത വേണ്ട• കിടന്ന് അരമണിക്കൂറിനുള്ളില്‍ ഉറങ്ങിയിലെ്ലങ്കില്‍ എഴുന്നേറ്റ് മനസ്സിന് അയവു വരുത്താന്‍ ശ്രമിച്ച് വീണ്ടും കിടക്കുക• ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് അമിതഭക്ഷണം വേണ്ട• വൈകിട്ട് മൂന്നുമണിക്കു ശേഷം പകല്‍ ഉറക്കം അരുത്• രാവിലെ ഉണര്‍ന്നാല്‍ അല്‍പനേരം സൂര്യപ്രകാശമേല്‍ക്കുന്നത് ഉറക്കത്തിനു നല്ലതാണ്കൂര്‍ക്കംവലി ഒഴിവാക്കാന്‍• വ്യായാമം പതിവാക്കുക• മലര്‍ന്നുകിടന്നുറങ്ങുന്പോള്‍ കൂര്‍ക്കം വലിക്കുമെങ്കില്‍ ചരിഞ്ഞുറങ്ങുക• പൊണ്ണത്തടി കുറയ്ക്കുക• തല അധികം ഉയര്‍ത്തിയോ താഴ്ത്തിയോ വച്ച് ഉറങ്ങരുത്• ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് ഒന്നര മണിക്കൂറിനു ശേഷം ഉറങ്ങുക• ഉറക്കഗുളികകള്‍ ഉപയോഗിക്കരുത്• ഉറക്കത്തിനു മുന്‍പ് കാപ്പിയും ചായയും ഒഴിവാക്കുക.• ജലദോഷം, മൂക്കടപ്പ് ഇവയുള്ളവര്‍ ആവി കൊണ്ടതിനു ശേഷം ഉറങ്ങുക• ഉറങ്ങുന്നതിനു മുന്‍പ് പുക വലിക്കരുത്. വിവരങ്ങള്‍ക്ക് കടപ്പാട്:ഡോ. ആശാലതശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സമഗ്ര നിദ്രാപഠന കേന്ദ്രംതിരുവനന്തപുരം

തടി കൂടുന്നത് സൂക്ഷിക്കണം; കിഡ്‌നി ക്യാന്‍സറിന് കാരണമാകാം...

കിഡ്‌നി ക്യാന്‍സര്‍ വര്‍ധിക്കുന്നു, കാരണം പൊണ്ണത്തടി ഓരോ വര്‍ഷവും കിഡ്‌നിയില്‍ ക്യാന്‍സറുണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പഠനങ്ങളില്‍ തെളിയിക്കുന്നു. പൊണ്ണത്തടിയാണ് ഇതിന് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. 2009ല്‍ 9000കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1975ല്‍ 3000 മാത്രമായിരുന്നു കിഡ്‌നി ക്യാന്‍സറെന്നത് അറിയുമ്പോഴാണ് ഈ വര്‍ധനവിനെക്കുറിച്ച് ഉത്കണ്ഠയുണ്ടാകുന്നത്. ബ്രിട്ടനില്‍ ക്യാന്‍സറുകളില്‍ സര്‍വസാധാരണമായി മാറിയിരിക്കുകയാണ് കിഡ്‌നി ക്യാന്‍സര്‍. ക്യാന്‍സറുകളില്‍ എട്ടാം സ്ഥാനത്താണ്. 1975ല്‍ കിഡ്‌നി ക്യാന്‍സര്‍ ബ്രിട്ടനില്‍ 14ാം സ്ഥാനത്തായിരുന്നു.

പുകവലിക്ക് ശേഷം ഈ ക്യാന്‍സറുണ്ടാകാന്‍ കാരണം അമിത വണ്ണമാണത്രേ. അമിത വണ്ണമുള്ളവരില്‍ കിഡ്‌നി ക്യാന്‍സറുണ്ടാകാനുള്ള സാധ്യത 70 ശതമാനത്തോളമാണ്. യുകെയിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഡ്‌നി ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സങ്കടകരമാണെന്ന് ന്യൂസ് റീഡറും കിഡ്‌നി ക്യാന്‍സര്‍ സര്‍വൈവറുമായ നിക്കൊളാസ് ഓവന്‍ പറയുന്നു. ബ്ലഡിലോ മൂത്രത്തിലോ ഇതിന്റെ എന്തെങ്കിലും സൂചന ലഭിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ അടുത്ത് പോയി പരിശോധനയ്ക്ക് വിധേയരാകാന്‍ ആളുകള്‍ തയാറാകണമെന്നും നിക്ക് പറയുന്നു.

പ്രശ്‌നങ്ങളെല്ലാം ക്യാന്‍സറാകണമെന്നില്ല. എന്നാല്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല. ക്യാന്‍സര്‍ വളരെ നേരത്തേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അത് ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും നിക്കൊളാസ് പറയുന്നു. വാരിയെല്ലിന് കടുത്ത വേദന, അടിവയറ്റില്‍ തുടര്‍ച്ചയായ വേദന എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങളും ഇതൊക്കെത്തന്നെയാണ്. കിഡ്‌നി ക്യാന്‍സര്‍ മാത്രമല്ല അമിത വണ്ണം മൂലമുണ്ടാകുന്നതെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സാറ ഹിയോം പറയുന്നു.

ആറിലേറെ ക്യാന്‍സറുകള്‍ക്കും അമിത വണ്ണം കാരണമാകുന്നു. കഴിഞ്ഞ 35 വര്‍ഷമായി കിഡ്‌നി ക്യാന്‍സര്‍ ബാധിച്ച് ചികിത്സ മൂലം ഭേദമായവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും സാറ പറയുന്നു. ക്യാന്‍സര്‍ നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നും സാറ.

ഉറക്കം കുറഞ്ഞാല്‍ പൊണ്ണത്തടി

അതേ പൊണ്ണത്തടിയുണ്ടാകാന്‍ ഉറക്കക്കുറവും ഒരു കാരണമാണെന്ന് ശാസ്ത്രജ്ഞര്‍. നന്നായി ഉറങ്ങാനായില്ലെങ്കില്‍ ആരോഗ്യം കുറയുമെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഉറക്കക്കുറവ് പൊണ്ണത്തടിക്കും കാരണമാകുമെന്ന കണ്ടെത്തല്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. മിന്നെസോട്ടയിലെ മയൊ ക്ലിനിക്കിലെ ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഉറക്കം കുറയുമ്പോള്‍ വിശപ്പ് കൂടുമെന്നും ഫലമായി കൂടുതല്‍ കാലറി അകത്താക്കുന്നതുമാണ് ശരീര ഭാരം വര്‍ധിക്കാന്‍ കാരണം.

പരീക്ഷണത്തിന് വിധേയരാവയരില്‍ ഉറക്കം ശരിയാകാത്തവര്‍ക്ക് ശരീര ഭാരം വര്‍ധിച്ചെന്ന് കണ്ടെത്തുകയായിരുന്നു. 17 ആരോഗ്യമുള്ള ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലുമായാണ് പഠനം നടത്തിയത്. എട്ട് രാത്രികളിലായായിരുന്നു പഠനം. പകുതി പേര്‍ സാധാരണ രീതിയിലും പകുതി പേര്‍ സാധാരണയായി ഉറങ്ങുന്നതിന്റെ മൂന്നില്‍ രണ്ട് സമയത്ത് മാത്രമേ ഉറങ്ങിയുള്ളൂ.

549 കാലറിയാണ് അധികമായി ഉറക്കം കുറഞ്ഞവര്‍ അകത്താക്കിയതത്രേ. അതേ സമയം കൂടുതല്‍ കാലറി അകത്താക്കിവയര്‍ അത് കൂടുതല്‍ ജോലിക്കായി ചെലവഴിക്കുകയും ചെയ്തില്ല. 28 ശതമാനം പ്രായപൂര്‍ത്തിയായവരും ആറ് മണിക്കൂറോ അതില്‍ കുറവോ സമയം മാത്രമേ ഉറങ്ങാറുള്ളൂവത്രേ.

ക്ലിനിക്കില്‍ നടത്തിയ പഠനമായതിനാല്‍ എല്ലാവരിലും ഇത് ശരിയാണെന്ന് പറയാനാകില്ലെന്നും വീട്ടിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ വൈഡായി പഠനം നടത്തിയാല്‍ ഇത് തെളിയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകര്‍.

ഹെയര്‍ ഡൈ പുരട്ടുന്പോള്‍

മനുഷ്യന്‍റെ മുടിയുടെ നിറം പലതാണ്. ഗോത്രങ്ങള്‍ മാറുന്നതനുസരിച്ച് കറുപ്പും തവിട്ടും മുതല്‍ സ്വര്‍ണവര്‍ണം വരെയുണ്ട്. മുടിയുടെ നിറം മാറ്റല്‍ നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യമായി മാറി. നിറം മാറ്റാനുപയോഗിക്കുന്ന വസ്തുവാണ് ഹെയര്‍ ഡൈ അഥവാ ഹെയര്‍ കളര്‍. ഇവ രാസവസ്തുക്കളോ, പ്രകൃതിദത്തങ്ങളായ നിറങ്ങളോ ആവാം.മുടിനിറം വരുന്ന വഴിശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കു ന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവാണു മുടിക്കു നിറം നല്‍കുന്നത്. പ്രായമേറുന്പോള്‍ മെലനോസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞ്, നിറം മങ്ങി, മുടി വെളുക്കാന്‍ തുടങ്ങുന്നു. പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനത്തില്‍ ഹെയര്‍ഡൈകളെ നാലായി തിരിക്കുന്നു.താല്‍ക്കാലിക ഡൈ: താല്‍ക്കാലികമായി ഡൈ ചെയ്‌യാന്‍ ഉപയോഗിക്കുന്നവയാണ് ടെംപററി ഡൈ. വര്‍ണ തന്മാത്രകള്‍ വലുതായതിനാല്‍ ഇതു മുടിയിഴകളിലേക്ക് ആഴ്ന്നിറങ്ങാതെ പറ്റിപ്പിടിച്ചു നില്‍ക്കുകയേ ഉള്ളൂ. മാത്രമല്ല, ഡൈ ഉടനെ കഴുകിക്കളയാനും സാധിക്കും.ഏതാനും മണിക്കൂറുകളോ, ഏറിയാല്‍ ഒരു ദിവസമോ ഒരു തവണ ഷാംപൂ ഉപയോഗിക്കുന്നതുവരെയോ മാത്രം നീണ്ടുനില്‍ക്കുന്നവയാണ് ഇവ. ഷാംപൂ, ജെല്ലുകള്‍, റിന്‍സസ്, സ്‌പ്രേകള്‍ എന്നീ രൂപത്തില്‍ ഇവ മാര്‍ക്കറ്റില്‍ ലഭിക്കുന്നു.അല്‍പം നീണ്ടു നില്‍ക്കുന്നവ: മുടിയിഴകളില്‍ പുരട്ടിയാല്‍ അത്രപെട്ടെന്ന് നിറം നഷ്ടപ്പെടാത്തവയാണ് സെമി പെര്‍മനന്‍റ് ഡൈകള്‍. നാലഞ്ചു പ്രാവശ്യം ഷാംപൂ ഉപയോഗിച്ചു കഴുകിയാലേ നിറം പോകൂ. തിളക്കം കുറഞ്ഞു പൊട്ടിപ്പോകാന്‍ സാധ്യതയുള്ള മുടിക്കുപോലും ഈ തരം ഡൈ സുരക്ഷിതമാണ്. കാരണം, പെറോക്‌സൈഡ് , അമോണിയ തുടങ്ങി ഹെയര്‍ ഡൈയില്‍ പൊതുവേ കാണുന്ന ഡവലപ്പര്‍ രാസവസ്തുവിന്‍റെ അളവ് കുറവാണ്.നീണ്ടുനില്‍ക്കുന്നവ: ഒരര്‍ഥത്തില്‍ പെര്‍മനന്‍റു ഡൈയ്ക്കു തുല്യം തന്നെയാണ് നീണ്ടുനില്‍ക്കുന്ന ഡെമി പെര്‍മനന്‍റ് ഡൈകളും. അമോണിയയ്ക്കു പകരം സോഡിയം കാര്‍ബണേറ്റ് പോലുള്ള ആല്‍ക്കലൈന്‍ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ മുടിയുടെ സ്വാഭാവിക നിറത്തെ പുറത്തുകളയാതെ, മുടിക്കു ക്ഷതംവരുത്താതെ നിറം കൊടുക്കുന്നു. ഇത്തരം ഡൈകള്‍ താരതമ്യേന സുരക്ഷിതമാണ്.പെര്‍മനന്‍റ് ഡൈ: ഇതില്‍ അടങ്ങിയിരിക്കുന്ന ഓക്സിഡൈസിംഗ് ഘടകങ്ങളും ആല്‍ക്കലൈന്‍ ഘടകങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചു നിറം മുടിയിഴയിലെ കോര്‍ട്ടകസ് എന്ന പാളിയിലേക്ക് പ്രവേശിക്കു ന്നു. ഇത്തരം ഡൈ എളുപ്പം കഴുകിക്കളയാന്‍ പറ്റില്ല. മാത്രമല്ല, മുടി വളരുന്നതോടൊപ്പം ഡൈ ചെയ്ത നിറമുള്ള ഭാഗവും പുതിയ വളര്‍ന്ന നിറമില്ലാത്ത ഭാഗവും പ്രകടമായ വ്യത്യാസവും കാണിക്കും. അലര്‍ജി പ്രശ്നങ്ങള്‍ ഇവയ്ക്കു കൂടുതലുമാണ്.അലര്‍ജി അറിയാന്‍ പാച്ച് ടെസ്റ്റ്ചിലരില്‍ ഡൈ ഉപയോഗിച്ചു കുറച്ചു കഴിഞ്ഞോ, അല്പം സമയത്തിനകമോ, അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടുവെന്നു വരാം. അതായതു മുഖത്തും പുരികങ്ങളിലും ചെവി, കഴുത്ത്, തോള്‍ഭാഗം, പുറം എന്നിവിടങ്ങളിലും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന ഉണലുകള്‍, നീരൊലിക്കല്‍ എന്നിവ കണ്ടാല്‍ അലര്‍ജിയാണെന്നു മനസിലാക്കാം. ഡൈയിലെ പാരഫിനൈല്‍ ഡയാമിന്‍ എന്ന രാസവസ്തുവാണ് കൂടുതലായും അലര്‍ജി ഉണ്ടാക്കുന്ന ത്. പെര്‍മനന്‍റ് ഡൈയിലാണ് ഇതു സാധാരണ ഉണ്ടാകുക. ഈ ലക്ഷണം കണ്ടാല്‍, ഡൈ ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.ഡൈ ചെയ്‌യാനൊരുങ്ങുന്പോള്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാ ക്കുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്തണം. പ്രത്യേകിച്ചും പതിവില്ലാത്ത പുതിയ ഡൈ പരീക്ഷിക്കുന്പോള്‍. അല്‍പം ഡൈ എടുത്ത് ചെവിക്കു പുറകിലായി പുരട്ടി അല്‍പനേരം കാത്തിരിക്കുകയാണ് ഇതിനുവേണ്ടി ചെയേ്‌യണ്ടത്. ചൊറിച്ചിലോ പുകച്ചിലോ മറ്റോ ഉണ്ടെങ്കില്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്നു മനസിലാക്കാം. അത് ഉപയോഗിക്കരുത്.ഹെന്ന നല്ലതാണോ?സിന്തറ്റിക് ഡൈയെപ്പോലെതന്നെ പ്രചാരമേറി വരികയാണ് ഹെര്‍ബല്‍ ഡൈകളും. ഹെന്നയാണ് ഇതില്‍ പ്രസിദ്ധം. കുഴന്പുരൂപത്തിലുള്ള ഇതു തലയില്‍ പുരട്ടി 40-60 മിനിറ്റിനുശേഷം കഴുകാം. ഒരു ചുവപ്പുരാശിയും മുടിക്ക് കിട്ടും. ഇന്നു മാര്‍ക്കറ്റില്‍ സിന്തറ്റിക് ഹെന്ന മിശ്രിതവും ലഭ്യമാണ്. ഇതിനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതില്ല. ചൊറിച്ചില്‍, ഉണലുകള്‍, പൊന്തല്‍, നീരൊലിപ്പ്, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റൊരു ചെടിയില്‍ നിന്നും ഉണ്ടാകുന്ന ഇന്‍ഡിഗോ ഹെയര്‍ഡൈ പ്രസിദ്ധമാണ്. ഹെന്നയുടെ കൂടെ ഇന്‍ഡിഗോ ചേര്‍ത്താല്‍ നല്ല കറുപ്പുനിറം കിട്ടും. 24 മണിക്കൂറെങ്കിലും സെറ്റാവാന്‍ വേണം.ഡൈ; എപ്പോള്‍, എങ്ങനെ?ഡൈ അഥവാ കളര്‍ ചെയ്‌യുന്നതിനു മുന്പായി, മുടി നന്നായി കഴുകിയശേഷം കണ്ടീഷണര്‍ ഉപയോഗിച്ച് ഒന്നുകൂടി കഴുകണം. ആദ്യം കുറച്ചു മാത്രം ഡൈ എടുത്ത് മുടിയിഴകളായി എടുത്തു നിറം കൊടുക്കുക. പിന്നീട് മുഴുവനായും ചെയ്‌യുക. കടഭാഗം മുതല്‍ അറ്റം വരെ ഡൈ നന്നായി പുരട്ടണം. പിന്നീട് ചെറിയ പല്ലുകളുള്ള ചീപ്പെടുത്ത് നന്നായി ചീകി, നിറം എല്ലാഭാഗത്തും ഒന്നുപോലെ പടര്‍ത്തണം. 30 മുതല്‍ 60 മിനിറ്റു വരെ വച്ചശേഷം കഴുകിക്കളയാം. കഴുകിയ വെള്ളം നന്നായി തെളിയുന്നതുവരെ കഴുകണം.ആവശ്യത്തിലധികം സമയം ഡൈ മുടിയിഴകളില്‍ തങ്ങി നിന്നാല്‍ മുടിയുടെ കട്ടിയും തിളക്കവും ആരോഗ്യവും നശിച്ച് കൊഴിഞ്ഞു പോകാനിടയാകും. അധികമായി ഡൈ ചെയ്‌യരുത്. ഉപയോഗിച്ചതിന്‍റെ ബാക്കി പിന്നീട് പുരട്ടാന്‍ വേണ്ടി സൂക്ഷിക്കരുത്. ഡൈ ചര്‍മത്തില്‍ പുരണ്ടാല്‍ ആ ഭാഗം വരണ്ടുണങ്ങി കറുത്ത്, ചിലപ്പോള്‍ ചൊറിയാനും തുടങ്ങും. അതൊഴിവാക്കാന്‍ വാസ്‌ലൈനോ, എണ്ണയോ എടുത്ത് ഹെയര്‍ ലൈനു ചുറ്റും പുരട്ടിയാല്‍ ഡൈ ചര്‍മത്തിലിറങ്ങുകയില്ല. പുരണ്ടാലും എളുപ്പത്തില്‍ നീക്കം ചെയ്‌യാം.ഡോ. ഉമാരാജന്‍ പ്രഫസര്‍ ഓഫ് ഡര്‍മറ്റോളജി വെനറോളജി, മെഡിക്കല്‍ കോളജ്, കോഴിക്കോട്.

മാനസികാരോഗ്യ ചട്ടങ്ങള്‍

മാനസികരോഗം ഭേദമായവരെ ശുശ്രൂഷിക്കുന്ന തിനുള്ള കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനത്തിനായി പുതിയ ചട്ടങ്ങള്‍ വരുന്നു. ഗുജറാത്ത്, തമിഴ്നാട് സര്‍ക്കാരുകള്‍ നടപ്പാക്കിയ നിയമങ്ങളുടെ മാതൃകയിലാണു കേരളത്തിലും മാനസികാരോഗ്യ ചട്ടം പുനര്‍നിര്‍ണയിക്കുന്നത്. മാനസികാരോഗ്യ ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍ എന്നിവയ്ക്കു മാത്രമായി ഈ നിയമം പുനര്‍നിര്‍ണയിക്കും. മാനസികരോഗം ഭേദമായ ശേഷവും സംരക്ഷിക്കാന്‍ ആളില്ലാത്തവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ തന്നെ 15,000 പേര്‍ ഇത്തരത്തില്‍ ഉണ്ടെന്നാണു വിവരം. സംരക്ഷണത്തിനായി സാമൂഹികക്ഷേമ വകുപ്പിന്‍റെ കീഴില്‍ ആറും, സാമൂഹികക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നു മൂന്നും, കൊല്ലം, എറണാകുളം നഗരസഭകളുടെ നേതൃത്വത്തില്‍ രണ്ടും ഭവനങ്ങളാണുള്ളത്. പുറമെ, എന്‍ജിഒകളുടെ നേതൃത്വത്തില്‍ നൂറ്റിയന്‍പതോളം ഭവനങ്ങളുമുണ്ട്. ഓര്‍ഫനേജ് ആക്ടിന്‍റെ പരിധിയില്‍ റജിസ്റ്റര്‍ ചെയ്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി നിയമത്തിന്‍റെ കീഴില്‍ ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണു ഗുജറാത്ത്, തമിഴ്നാട് സര്‍ക്കാരുകള്‍ പ്രത്യേകം നിയമം പാസാക്കിയത്. പഴ്സന്‍സ് വിത്ത് ഡിസെബിലിറ്റി ആക്ടിന്‍റെ പരിധിയിലാണ് ഇപ്പോള്‍ അവിടത്തെ ശരണാലയങ്ങളുടെ പ്രവര്‍ത്തനം. കേരളത്തിലും ഇതേ രീതിയിലുള്ള ഭേദഗതിയാണ് ഉദ്ദേശിക്കുന്നത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, സാമൂഹികക്ഷേമ സെക്രട്ടറി കെ.എം. ഏബ്രഹാം, നിയമ സെക്രട്ടറി രാമരാജപ്രേമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുടികൊഴിച്ചില്‍ തടയാന്‍ അഞ്ച് വഴികള്‍

സ്ത്രീകള്‍ക്ക് പൊതുവായുള്ള പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനാല്‍ തന്നെ മുടികൊഴിച്ചില്‍ തടയാന്‍ ചില ട്രിക്കുകള്‍ കൈവശമുണ്ടെങ്കില്‍ ഏവര്‍ക്കും അതൊരു സഹായമായിരിക്കും. വീട്ടില്‍ തന്നെ ചെയ്യാനാകുന്ന ചില കാര്യങ്ങളാണിത്

1. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ഒലീവ്, വെളിച്ചെണ്ണ, കനോള ഏതെങ്കിലുമൊരു എണ്ണ എടുത്ത് ചൂടാകുന്നത് വരെ തീയില്‍ വയ്ക്കുക. പക്ഷേ തലയില്‍ തേക്കാന്‍ പറ്റുന്നത്രയുമേ ചൂടാകാവൂ. തലയോട്ടിയില്‍ ഈ എണ്ണ മൃദുവായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറോളം ഇത് വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളുയക

2. നാച്ചുറല്‍ ജ്യൂസ് ഗാര്‍ലിക്, ഒനിയന്‍, ജിഞ്ചര്‍ ജ്യൂസുകളിലേതെങ്കിലുമൊന്ന് രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് തലയില്‍ പുരട്ടുക. രാവിലെ വൃത്തിയായി കഴുകിക്കളയുക

3. ഹെഡ് മസാജ് ദിവസവും തലയോട്ടി അഞ്ച് മിനിറ്റെങ്കിലും മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിക്കാന്‍ കാരണമാകും. തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിച്ചാല്‍ അത് മുടിക്ക് കരുത്ത് പകരും. ഓയിലുകളെന്തെങ്കിലും ഉപയോഗിച്ചാണ് മസാജെങ്കില്‍ വളരെ നല്ലത്

4. ആന്റിഓക്‌സിഡന്റ്‌സ് ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ബാഗ് ഗ്രീന്‍ ടീപ്പൊടി ഇട്ട് ചൂടാക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറോളം അത് തലയില്‍ വച്ചശേഷം കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട് ഗ്രീന്‍ ടീ

5. ധ്യാനം ടെന്‍ഷനും സ്‌ട്രെസ്സുമാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണം. അതിനാല്‍ തന്നെ ദിവസം അരമണിക്കൂറെങ്കിലും കണ്ണടച്ചിരുന്നു ധ്യാനിച്ചാല്‍ മുടികൊഴിച്ചില്‍ നില്‍ക്കുമത്രേ.